Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി - 2022 മാര്‍ച്ച്

 


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി


DDU GKY Project

2022 മാര്‍ച്ച് 8 -ാം തീയതി വനിതാ ദിനത്തോടനുബന്ധിച്ച്  DDU GKY പദ്ധതിയിലെ CRM 15th ബാച്ചിലെ കുട്ടികള്‍ Power Point  Presentation, Chart Presentation നടത്തുകയും അതിനുശേഷം കുട്ടികള്‍ Cultural Programms അവതരിപ്പിക്കുകയും ചെയ്തു.



Yuvakeralam Project

2022 മാര്‍ച്ച് 8 -ാം തീയതി യുവകേരളം പദ്ധതിയിലെ 4,5 ബാച്ചുകളിലെ കുട്ടികള്‍ക്ക് അലുമിനി മീറ്റിംഗ് സംഘടിപ്പിക്കുകയും മീറ്റിംഗില്‍ കുട്ടികള്‍ക്ക് Course Completion Certificate വിതരണം ചെയ്യുകയും 30 കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തു.  


SAFP കുടുംബ സഹായ പദ്ധതി - അഞ്ചല്‍

2022 മാര്‍ച്ച് 10 ന് SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും  തൊഴില്‍ പദ്ധതിയ്ക്ക് വേണ്ടി അഞ്ചല്‍ മേഖലയിലെ 28 കുടുംബത്തിന് 4,90,625/ രൂപ ധനസഹായം നല്‍കി.

SAFP കുടുംബ സഹായ പദ്ധതി - നെടുമങ്ങാട്

2022 മാര്‍ച്ച് 18 ന് SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും  തൊഴില്‍ പദ്ധതിയ്ക്ക് വേണ്ടി നെടുമങ്ങാട് മേഖലയിലെ 90 കുടുംബത്തിന് 1800000/ രൂപ ധനസഹായം നല്‍കി.

ജലജീവന്‍ പദ്ധതി

കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കി വരുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി Implementing Support Agency യായി എം.എസ്സ്.എസ്സ്.എസ്സ് നെ തെരഞ്ഞെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് 16 പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.
2022 മാര്‍ച്ച് 22 ന് ലോക ജലദിനാചരണത്തിന്റെ ഭാഗമായി 'കേരള ജലസഭ' എന്ന പരിപാടി Implementing Support Agency കളുടെ നേതൃത്വത്തില്‍ വെള്ളയമ്പലം Trivandrum Social Service Society യില്‍ വച്ചു നടത്തപ്പെട്ടു. ജലസംരക്ഷണത്തെക്കുറിച്ചുള്ള സെമിനാറും ജലജീവന്‍ മിഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ക്രമീകരണവും ചര്‍ച്ച ചെയ്യപ്പെട്ടു. അന്നേദിവസം കേരളത്തിലെ 44 നദികളിലെയും ജലം ശേഖരിച്ച് ഒരു മണ്‍കുടത്തിലേയ്ക്ക് പകര്‍ന്നുകൊണ്ട് 'നദീസംയോജനം' എന്ന പരിപാടി നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീ മിഥുന്‍, ശ്രീ ജസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.


സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാപദ്ധതി

2022 മാര്‍ച്ച് 23 -ാം തീയതി Kottayam Social Service Society (KSSS) യില്‍ വച്ച് നടത്തിയ Kerala State Network Meeting ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും Special Educater ഉം രണ്ട് രക്ഷകര്‍ത്താക്കളും പങ്കെടുക്കുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ ഭിന്നശേഷിക്കാര്‍ക്കായിട്ടുള്ള വിവിധ സ്‌കീമുകളെ പറ്റിയും വിവിധ ആനുകൂല്യങ്ങളെപറ്റിയും ചര്‍ച്ച ചെയ്യുകയുണ്ടായി.

സ്റ്റാഫ് മീറ്റിംഗ്

2022 മാര്‍ച്ച് 22 -ാം തീതയി ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തി. ആയൂര്‍ വൈദിക ജില്ലയിലെ ജില്ലാവികാരിയും, ചെറുപുഷ്പം  സ്‌കൂളിലെ പ്രിന്‍സിപ്പലുമായിരുന്ന റവ.ഫാ. വിന്‍സെന്റ് ചരുവിളയെ എം.എസ്സ്.എസ്സ്.എസ്സ് ലെ പുതിയ ഡയറക്ടറായി സ്വാഗതം ചെയ്തു.
SAFP കുടുംബ സഹായ പദ്ധതി - തിരുവനന്തപുരം
2022 മാര്‍ച്ച് 23 ന് SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും  തൊഴില്‍ പദ്ധതിയ്ക്ക് വേണ്ടി തിരുവനന്തപുരം മേഖലയിലെ 62 കുടുംബത്തിന് 11,77,500/ രൂപ ധനസഹായം നല്‍കി.


വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍  180 കുടുംബങ്ങള്‍ക്ക് 3500000/ രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 10,500/ രൂപയും നല്‍കി.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍