Comments System

5/recent/ticker-posts

Downloads



  • തിരുവനന്തപുരത്തിന്റെ മേജർ ആർക്കി എപ്പിസ്കോപ്പൽ രൂപതയിൽ നിന്നും പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാണ് ക്രൈസ്‌തവ കാഹളം. ചീഫ് എഡിറ്റർ  ആയി ഫാ. ബോവസ് മാത്യു പ്രവർത്തിക്കുന്നു.
  • Synodal Commission for Social Service and Dalit Christians was organized "PARIVARTHAN 2019". A GATHERING OF ALL THE DIRECTORS, COORDINATORS AND STAFF OF THE DIOCESAN SOCIAL SERVICE SOCIETIES AND RELIGIOUS CONGREGATIONS OF THE SYRO-MALANKARA CATHOLIC CHURCH ON 19 & 20 FEBRUARY 2019 AT MAR GREGORIOS RENEWAL CENTRE, NALANCHIRA, THIRUVANANTHAPURAM. THIS SHARING AND REFLECTION WAS ENRICH OUR TOGETHERNESS AND SYNERGY FOR MAKING A BETTER SOCIETY BASED ON GOSPEL VALUES.



ANNUAL REPORT 

 




Projects

  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും തിരുവനന്തപുരം മേജര്‍ അതിഭദ്രാസനാധ്യക്ഷനുമായ അഭിവന്ദ്യ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് 2019 ജൂണ്‍ 15 മുതല്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ആരംഭിച്ച പദ്ധതിയാണ് സ്‌നേഹ സുരക്ഷ.
  • സാമ്പത്തികമായി ദരിദ്രരും സാമൂഹികമായി ഒറ്റപ്പെട്ടവരുമായ വിധവകള്‍ക്കായി എം എസ് എസ് എസ് സ്‌നേഹ സുരക്ഷാ നടപ്പിലാക്കി വരുന്നു. വിധവകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും മനശാസ്ത്രപരവുമായ മേഖലകള്‍ മെച്ചപ്പെടുത്തി അവരുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ഈ പദ്ധതി വിഭാവനം ചെയ്യുന്നു . ഓരോ ഗുണഭോക്തൃ കുടുംബത്തിനും പ്രതിമാസം 1000 രൂപ നിരക്കില്‍ അഭ്യുദയകാംക്ഷികളില്‍ നിന്നുള്ള അഞ്ചുവര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പില്‍ സമാഹരിക്കുന്നു. വിദ്യാര്‍ത്ഥികളായ മക്കളുള്ള കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ മുന്‍ഗണന നല്‍കുന്നത്.

  • സ്നേഹത്തില്‍ ഒന്നിപ്പിക്കാന്‍ സ്നേഹ വിരുന്ന് - അത്യഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ ഷഷ്ഠിപൂര്‍ത്തി സ്മാരക സൗജന്യ ഉച്ചഭക്ഷണ പദ്ധതി.
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും തിരുവനന്തപുരം മേജര്‍ അതിഭദ്രാസനാദ്ധ്യക്ഷനുമായ അത്യഭിവന്ദ്യ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ 2019 ജൂണ്‍ 15- ന് 60 വയസ് പൂര്‍ത്തിയാകുകയാണ് എന്നത് സന്തോഷത്തോടെ ഏവരെയും അറിയിക്കുന്നു. അത്യഭിവന്ദ്യ ബാവാ തിരുമേനിയുടെ ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ച് പട്ടത്ത് സെന്റ് മേരീസ് കത്തീഡ്രല്‍ ക്യാമ്പസില്‍ ആരംഭിക്കുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയാണ് സ്നേഹവിരുന്ന്. പട്ടം സെന്റ് മേരീസ് കത്തീഡ്രലിന്റെ പരിസര പ്രദേശങ്ങളില്‍ ഉച്ചഭക്ഷണം ലഭിക്കാതിരിക്കുന്നവര്‍ക്കും, ജാതി-മതഭേദമന്യേ ഏവര്‍ക്കും ഈ ഉച്ചഭക്ഷണ പദ്ധതി തിരുവനന്തപുരം മേജര്‍ അതിഭദ്രാസനം ക്രമീകരിക്കുന്നു.
  • ബധിരാന്ധത ഉള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ എന്ന പദ്ധതി. അങ്ങനെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ലോകം രൂപപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍